
The gold price skyrocketing. INR 64280/-for Eight grams.
സംസ്ഥാനത്ത് ഇന്നും സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 520 രൂപയാണ് ഇന്ന് കൂടിയത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 64280 രൂപയാണ്.സ്വര്‍ണവിലയിലെ ഈ വര്‍ധനവ് സ്വര്‍ണാഭരണ ഉപഭോക്താക്കള്‍ക്കിടയില്‍ ആശങ്ക ഉണ്ടാക്കുന്നുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നികുതി നയങ്ങള്‍ ആഗോള വ്യാപാര യുദ്ധത്തിലേക്ക് വഴിവെക്കുമെന്ന് ആശങ്കയാണ് സ്വര്‍ണ വില വര്‍ധനവിന് കാരണം. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 8035 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 6610 രൂപയാണ്. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 107 രൂപയാണ്.